Posts

 ഗവി - പരുന്തന്പാറ - തേക്കുതോട്   രാത്രി പതിനൊന്നുമണിക്കാണ് യാത്ര തിരിച്ചത്... ഫോണിലെ GPS ലെ  നീലവരയ്ക്കൊപ്പം ബൈക്കില്... അവളെ കാണാന്..  തണുത്ത കാറ്റും ചാറ്റല് മഴയും ആ യാത്ര വാക്കുകളാല് വിവരിക്കാന് കഴിയാത്ത അനുഭൂതിയാണ് പകര്ന്നുതന്നത്.. എന്താണെന്നറിയില്ല വളരെ തിരക്ക് കുറഞവയായിരുന്നു വീഥികള്. നഗരങ്ങളും ഗ്രാമങ്ങളും പുറകിലേക്കോടിമറഞ്ഞു. ഒരുമണിയോടുകൂടി പത്തനാപുരത്ത് എത്തി . ലക്ഷ്യം പത്തനംതിട്ട ടൌണ് ആയിരുന്നു.. അവിടെ കുറച്ചുനേരം വിശ്രമിച്ചു നേരെ വെച്ചുപിടിക്കാം എന്ന് കരുതി വണ്ടിയോടിച്ചുകൊണ്ടിരുന്നു..  പിന്നീട് ബസ്റൂട്ട് അല്ലെന്നു വ്യക്തമായും മനസ്സിലാകുന്ന വഴിയിലെക്കാണ് നീലവര നിയന്ത്രിച്ചത്. കഷ്ടിച്ച് ഒരു കാര് മാത്രം പോകുന്ന വഴി... ശരിയായ വഴിയല്ലേ എന്ന് ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല് ഈ അസമയത് ആരെ കാണാന്.. എതിരെ ഒരു വാഹനംപോലും വരുന്നില്ല... നഗരത്തിന്റെ ലക്ഷണങ്ങള് ഒന്നും ഇല്ല.. എത്തുമായിരിക്കും... നീലവരയെതന്നെ അനുസരിച്ച് മുന്പോട്ടുപോയി...  അല്പസമയത്തിനകം കോന്നിയിലെത്തി... പതിയെ ഗ്രാമങ്ങളുടെ മുഖം മാറി... തണുപ്പിന്റെ കാഠിന്യവും കൂടി.. മഴ മാറിനിന്നു... ചേര്ന്ന് നിന്നിരുന്ന വീടുകള്ക്കിടയില് അക
Image
 ചിന്നിച്ചിതറുന്ന മുത്തുമണികള്‍  ഒരു സുഖമില്ല. രണ്ടുദിവസം എവിടെക്കെങ്ങിലും  ഒന്ന് മാറിനില്‍ക്കാം’  എന്റെ "മനസ്സ്" എന്നോട് പറയുന്നതുപോലെ തോന്നി... സത്യം പറഞ്ഞാല്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിന് ഞാന്‍ ശരിക്കും ആശങ്കയിലാണ്ടു. ഗൂഗിളില്‍ തിരഞ്ഞ തിരച്ചിലിനൊടുവില്‍ ഏതോ ഒരു നിയോഗം പോലെ കണ്ണുകള്‍ ഒരു മൊബൈല്‍ നമ്പറില്‍ ഉടക്കിനിന്നു, ഒന്നുരണ്ടു റിങ്ങിന് ശേഷം ഫോണ്‍ എടുക്കപ്പെട്ടു. നല്ല ഒരു ജോലിയുണ്ടായിട്ടും അത് രാജിവെച്ച് പ്രകൃതി പ്രണയത്തില്‍ മുഴുകുന്ന പ്രിയപ്പെട്ട ബെന്നി ചേട്ടനെ പരിചയപ്പെട്ടത്‌ അങ്ങിനെയാണ്. പറഞ്ഞുറപ്പിച്ചത് പ്രകാരം രാവിലെ ആറുമണിക്ക് വാടകക്കെടുത്ത കാറില്‍ യാത്ര തുടങ്ങിവെച്ചു. എപ്പോഴത്തെയും പോലെ ചിനക്കത്തൂരമ്മയെ പുറത്തുനിന്നും കണ്ടിട്ട് അവിടെനിന്നും ഇറങ്ങി.. അല്‍പ സമയത്തെ യാത്രക്ക് ശേഷം ഇനിയങ്ങോട്ട് കയറിപൊട്ടാനായി ശ്രീകൃഷ്ണ ഹോട്ടലില്‍ കയറി ഒരു മസാലദോശ അടിമരുന്നായി ഇട്ടു.  ആ റൂട്ടില്‍ യാത്ര ചെയ്യുമ്പോഴുള്ള ഈ ശീലത്തിനും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. കൃഷ്ണേട്ടന്റെ മസാലയില്‍ തുടങ്ങുന്ന യാത്രകള്‍ എന്നും നിറയെ സന്തോഷങ്ങള്‍ക്കൊപ്പം പ്രതീക്ഷിക്കാത്ത ചിലതുകൂടി സമ്മാനിക്കാറുണ്ട്. അതുക